വാഷിങ്ടൻ: മാസത്തിൽ ഒരു യുദ്ധം അവസാനിപ്പിക്കുക എന്നതാണ് തങ്ങളുടെ കണക്കെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എട്ടെണ്ണം എട്ടുമാസത്തിനുള്ളിൽ അവസാനിപ്പിച്ചു കഴിഞ്ഞു. ഇനി ഒരെണ്ണം കൂടി ബാക്കിയുണ്ടെന്നും ട്രംപ്. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫും സൈനിക മേധാവി അസിം മുനീറും മഹത്തായ മനുഷ്യരാണ്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം യുഎസ് ഉടൻ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള വെടിനിർത്തലിനു മധ്യസ്ഥത വഹിച്ച ശേഷമായിരുന്നു ട്രംപ് ഇക്കാര്യം പറഞ്ഞത്. ‘‘എട്ടു മാസത്തിനുള്ളിൽ എന്റെ ഭരണകൂടം അവസാനിപ്പിച്ച […]






