ഒരിക്കൽ ഉറച്ചെടുത്ത തീരുമാനങ്ങൾക്കൊക്കെ സിപിഎമ്മിൽ ചാഞ്ചാട്ടമുണ്ടായി തുടങ്ങി. അതിനു തുടക്കം ബിജെപിയോടു കാണിക്കുന്ന മൃതു സമീപനമായിരുന്നു. ഇപ്പോൾ അത് ഒരു പടികൂടി കടന്ന് പിഎം ശ്രീയിലെ ഒപ്പിടൽ വരെയെത്തി. ഇനി അടുത്തു വരാനിരിക്കുന്നത് പൗരത്വ ഭേദഗതി നിയമത്തിലെ നിലപാട് അല്ലെന്നു ആർക്ക് പറയാനാകും. രാഷ്ട്രീയ കേരളത്തോട് പിണറായി വിജയൻ സർക്കാർ കാട്ടിയ ഏറ്റവും വലിയ വഞ്ചനയാണ് പിഎം ശ്രീയിൽ ഒപ്പിട്ടത്. പിഎം ശ്രീയിൽ ഒപ്പുവച്ച തീരുമാനത്തെ പ്രതിപക്ഷവും സിപിഐ ഉൾപ്പടെയുള്ള ഘടകകക്ഷികളും എതിർക്കുമ്പോൾ ഈ തീരുമാനത്തിൽ സന്തോഷം […]








