ഞെട്ടിപ്പിക്കുന്ന ദുരൂഹതകളുമായി ആമോസ് അലക്സാണ്ടറിൻ്റെ ആദ്യ ടീസർ എത്തി. മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലാക്കൽ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ അജയ് ഷാജി സംവിധാനം ചെയ്യുന്നു. ടീസറിലെ ചില സംഭാഷണങ്ങൾ ശ്രദ്ധിച്ചാൽ ഈ ചിത്രം വലിയ ദുരൂഹതകൾ ഒളിപ്പിച്ചു വച്ച ഒരു ഭാണ്ഡക്കെട്ടു തന്നെയെന്നു വ്യക്തമാകും. അവതാരങ്ങൾ പിറവിയെടുക്കുന്ന ദിവസം ലോകത്തിൽ രക്തച്ചൊരിച്ചിലുകൾ ഉണ്ടാകുമെന്ന് ജാഫർ ഇടുക്കി പറയുമ്പോൾ എന്താണ് അതിനു പിന്നിൽ ആകഥാപാത്രം ഉദ്ദേശിക്കുന്നതെന്ന് ആകാംക്ഷജനിപ്പിക്കുന്നു. ” ഈ പല്ലൊക്കെ നാട്ടുകാര് അടിച്ച് തെറുപ്പിച്ചതാണോ […]









