
മുംബയ്: വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യയ്‌ക്ക് വമ്പന്‍ സ്‌കോര്‍. മഴയെ തുടര്‍ന്ന് 49 ഓവര്‍ ആക്കി ചുരുക്കിയ മത്സരത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സെടുത്തു.
സ്മൃതി മന്ദാനയും പ്രതിക റാവലും സെഞ്ച്വറി നേടി. ജെമീമ റോഡ്രിഗസ് അര്‍ധ സെഞ്ച്വറിയും നേടി. പ്രതിക 122 റണ്‍സെടുത്തപ്പോള്‍ സ്മൃതി 109 റണ്‍സ് നേടി. ജമീമ റോഡ്രിഗസ് 76 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
ഏകദിന കരിയറിലെ 14-ാം സെഞ്ച്വറി നേടിയ സ്മൃതി മന്ദാന ഇതോടെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ വനിതാ താരങ്ങളില്‍ രണ്ടാമതെത്തി. 15 സെഞ്ച്വറി നേടിയ ആസ്ട്രേലിയയുടെ മെഗ് ലാന്നിംഗാണ് ഒന്നാം സ്ഥാനത്ത്.
ന്യബസിലന്‍ഡിന് വേണ്ടി റോസ്‌മേരി മയെറും അമേലിയ കെറും സൂസി ബെയ്റ്റ്‌സും ഓരോ വിക്കറ്റ് വീതം എടുത്തു.









