തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചതോടെ എൽഡിഎഫിനുള്ളിൽ തന്നെയുള്ള പൊട്ടിത്തെറിക്കു പുറമേ സംസ്ഥാന സർക്കാർ തീരുമാനത്തെ ആയുധമാക്കാനുറച്ച് കോൺഗ്രസും വിദ്യാഭ്യാസ സംഘടനകളും. കോൺഗ്രസിന്റെ വിദ്യാർത്ഥി യുവജന സംഘടനകൾ പ്രക്ഷോഭത്തിലേക്ക് കടക്കും. സംസ്ഥാന വ്യാപക സമരത്തിനാണ് കെഎസ്‌യു ഒരുങ്ങുന്നത്. കെഎസ്‌യുവിന് പുറമെ യൂത്ത് കോൺഗ്രസ്സും സമരത്തിലേക്കിറങ്ങും. പിഎം ശ്രീ പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യമുന്നയിച്ച് നടത്താനിരിക്കുന്ന സമരങ്ങളുടെ പ്രഖ്യാപനം ഇന്നുണ്ടാകും. അതേസമയം പാർട്ടിയുടെ എതിർപ്പ് തള്ളി പിഎം ശ്രീയിൽ ചേർന്ന വിദ്യാഭ്യാസവകുപ്പ് നടപടിക്കെതിരെ കടുത്ത തീരുമാനങ്ങളിലേക്ക് സിപിഐയും കടക്കുന്നുവെന്ന് സൂചന. […]









