പത്തനംതിട്ട: ശബരിമലയിൽ നിന്ന് അടിച്ചുമാറ്റിയ സ്വർണം ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി കർണാടകയിലെ ബെല്ലാരിയിലെ സ്വർണവ്യാപാരിക്കു വിറ്റതായി പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. 476 ഗ്രാം സ്വർണം സ്‌പോൺസർ ആയിരുന്ന ഉണ്ണികൃഷ്ണൻ പോറ്റി വ്യാപാരി ഗോവർധന് വിറ്റതായാണ് എസ്‌ഐടി കണ്ടെത്തൽ. കൂടാതെ വിൽപ്പന ഗോവർധൻ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ഉണ്ണികൃഷ്ണൻ പോറ്റിയെ ബെല്ലാരിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. അന്വേഷണസംഘം ഗോവർധനെ ചോദ്യം ചെയ്തതതിൽ നിന്ന് ചെന്നെെയിലെ സ്മാർട്ട് ക്രിയേഷൻസിലെത്തിച്ച് വേർതിരിച്ചെടുത്ത സ്വർണത്തിൻറെ പങ്ക് ഉണ്ണികൃഷ്ണൻ പോറ്റി വിറ്റതായാണ് കണ്ടെത്തൽ. […]









