തിരുവനന്തപുരം: ഷാഫി പറമ്പിൽ എംപി ആരോപണം ഉന്നയിച്ച സിഐ അഭിലാഷ് ഡേവിഡിനെ പൊതിഞ്ഞ് സംരക്ഷിച്ചത് സർക്കാർതന്നെയെന്ന കാര്യത്തിൽ വ്യക്തത. ഗുണ്ടാ, ബന്ധം, ക്രിമിനൽ പശ്ചാത്തലം, ലൈംഗികാധിക്രമ കേസ് അന്വേഷണത്തിലെ വീഴ്ച തുടങ്ങിയ ആരോപണങ്ങളുടേയും തെളിവുകളുടേയും പശ്ചാത്തലത്തിൽ സിഐ അഭിലാഷിനെ പിരിച്ചുവിടാനായി സിറ്റി പോലീസ് കമ്മീഷണർ നാഗരാജു നൽകിയ നോട്ടീസ് പുറത്ത്. ഇത് റദ്ദാക്കിയാണ് സർക്കാർ അഭിലാഷിനെ സർവ്വീസിൽ തിരിച്ചെടുത്തത്. അഭിലാഷ് ഡേവിഡിനെ പിരിച്ചുവിടാനുള്ള നടപടി ആരംഭിച്ചുവെങ്കിലും പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഗൂണ്ടാ ബന്ധം ആരോപിച്ചാണ് അഭിലാഷ് ഡേവിഡിനെ പിരിച്ചുവിടാൻ […]









