തിരുവനന്തപുരം: സിപിഐയുടെ എതിർപ്പിനെ മറികടന്നു കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ ‘പിഎം ശ്രീ’യിൽ ഒപ്പുവച്ച് സംസ്ഥാന സർക്കാർ. പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ.വാസുകിയാണ് ഡൽഹിയിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചത്. ഇതോടെ ധാരണാപത്രത്തിൽ ഒപ്പിടാത്തതിനാൽ തടഞ്ഞുവച്ചിരുന്ന 1500 കോടിരൂപയുടെ കേന്ദ്രഫണ്ട് കേരളത്തിനു ലഭിക്കും. അതേസമയം എൽഡിഎഫോ മന്ത്രിസഭയോ ചർച്ച ചെയ്യാത്ത വിഷയം സ്വന്തംനിലയ്ക്കു നടപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പു തീരുമാനിച്ചതിനെതിരെ മന്ത്രിസഭായോഗത്തിൽ സിപിഐ മന്ത്രിമാർ വിയോജിപ്പ് അറിയിച്ചിരുന്നു. വാർത്ത സത്യമാണെങ്കിൽ അത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മ […]









