
മുംബൈ: ഒക്ടോബര്‍ 30 ന് നടക്കുന്ന ജപ്പാന്‍ മൊബിലിറ്റി ഷോയ്ക്ക് മുന്നോടിയായി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ വിഷന്‍- ഇ- സ്‌കൈ ഇലക്ട്രിക് കാർ കണ്‍സെപ്റ്റ് പുറത്തുവിട്ടു. താങ്ങാനാവുന്നതും ഒതുക്കമുള്ളതുമായ ഭാവി ഇലക്ട്രിക് വാഹനത്തെക്കുറിച്ചുള്ള കമ്പനിയുടെ കാഴ്ചപ്പാട് വെളിവാക്കുന്നതാണ് പുതിയ ഇലക്ട്രിക് കാറിന്റെ ചിത്രം. ഈ പ്ലാറ്റ്ഫോം അടുത്ത തലമുറ വാഗണ്‍-ആര്‍ ഇവിയാണോ എന്ന തരത്തില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നുണ്ട്.ടോള്‍ ബോയ്, ബോക്സി ഡിസൈനിലെത്തുന്ന സുസുക്കി വിഷന്‍ ഇ-സ്‌കൈ ഇലക്ട്രിക് കാറിന് വാഗണ്‍ ആറുമായി സാമ്യം ഏറെയാണ്.
2025 അവസാനത്തോടെ ഇന്ത്യയില്‍ മാരുതിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ ഇ വിറ്റാര പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. ഇവി വിപണി പിടിച്ചെടുക്കുന്നതിനായി കൂടുതല്‍ താങ്ങാനാവുന്ന ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാന്‍ മാരുതി സുസുക്കി ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ടാറ്റ മോട്ടോഴ്സ്, എംജി തുടങ്ങിയ എതിരാളികള്‍ ഇന്ത്യയില്‍ എന്‍ട്രി ലെവല്‍ ഇലക്ട്രിക് ഹാച്ച്ബാക്കുകള്‍ ഇതിനകം വില്‍പ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്. മാരുതിയുടെ അടുത്ത ഇവി എന്‍ട്രി ലെവല്‍ സെഗ്മെന്റിനെ ലക്ഷ്യം വയ്ക്കാന്‍ സാധ്യതയുണ്ട്. ഇ-സ്‌കൈ ബിഇവി കണ്‍സെപ്റ്റ് ഈ സാധ്യതകളെ കൂടുതല്‍ ബലപ്പെടുത്തുന്നതാണ്.
The post കുറഞ്ഞ വിലയില്‍ എന്‍ട്രി ലെവല്‍ ഇവി അവതരിപ്പിക്കാന്‍ സുസുക്കി appeared first on Express Kerala.









