
കൊച്ചി: രാഷ്ട്രീയ ഉച്ചതർ വിദ്യാഭ്യാസ അഭിയാൻ (റൂസ) പദ്ധതിയുടെ ഭാഗമായി ജൂനിയർ റിസർച്ച് ഫെല്ലോ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകാശാല (കുസാറ്റ്) വാക്ക് ഇൻ ഇൻ്റർവ്യൂ നടത്തുന്നു. അഭിമുഖം 2025 ഒക്ടോബർ 28ന് രാവിലെ 10 മണിക്ക്, കുസാറ്റ് തൃക്കാക്കര ക്യാമ്പസിലെ ഇൻ്റർനാഷണൽ സ്കൂൾ ഓഫ് ഫോട്ടോണിക്സിൽ വെച്ച് നടക്കും.
ആറു മാസത്തെ താൽക്കാലിക ഒഴിവിലേക്കാണ് നിയമനം. ഫിസിക്സ് , ഫോട്ടോണിക്സ് അല്ലെങ്കിൽ മെറ്റീരിയൽ സയൻസ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.
The post കുസാറ്റ് ജൂനിയർ റിസർച്ച് ഫെല്ലോ തസ്തികയിലേക്ക് ഇന്റർവ്യൂ appeared first on Express Kerala.









