തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ വിദ്യാഭ്യാസ വകുപ്പ് ഒപ്പിട്ടതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ദേശീയ ജനറൽ സെക്രട്ടറി ഡി രാജയ്ക്ക് അയച്ച കത്തിലാണ് മുന്നണി നേതാക്കൾക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. മുന്നണി മര്യാദകളെല്ലാം ലംഘിക്കുന്നതാണ് വിവാദ പദ്ധതിയിലെ കേന്ദ്രവുമായുള്ള കൈകോർക്കൽ നടപടിയെന്നും ബിനോയ് വിശ്വം കത്തിലൂടെ വ്യക്തമാക്കുന്നു. അതേസമയം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെയും കത്തിൽ പരാമർശം ഉണ്ട്. വിദ്യാഭ്യാസ മന്ത്രി ഏകപക്ഷീയമായി തീരുമാനം എടുത്തു. ധാരണാപത്രത്തിൽ ഒപ്പിട്ടതിലൂടെ […]









