
റിയാദ്: ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നടപ്പിലാക്കിയ ‘ഗ്ലോബൽ പാസ്‌പോർട്ട് സേവ പതിപ്പ് 2.0’ ഇന്ന് മുതൽ സൗദി അറേബ്യയിലെ എല്ലാ ഇന്ത്യൻ പാസ്‌പോർട്ട് അപേക്ഷകർക്കും ബാധകമാകും. റിയാദ് ഇന്ത്യൻ സ്ഥാനപതി കാര്യാലയമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തുവിട്ടത്. ഇനിമുതൽ എല്ലാ അപേക്ഷകരും ഈ പുതിയ നിയമങ്ങൾ പാലിച്ച് വേണം അപേക്ഷകൾ സമർപ്പിക്കേണ്ടത്.
അപേക്ഷകര്‍ https://mportal.passportindia.gov.in/gpsp എന്ന വെബ്സൈറ്റ് വഴി മതിയായ വിവരങ്ങള്‍ ഓൺലൈനില്‍ സമര്‍പ്പിക്കണം. ഇന്‍റർനാഷണൽ സിവിൽ എവിയേഷൻ ഓർഗനൈസേഷൻ മാനദണ്ഡമനുസരിച്ചുള്ള ഫോട്ടോഗ്രാഫ് ആണ് വേണ്ടത്. പാസ്പോർട്ട് സേവ കേന്ദ്രത്തിൽ നൽകുമ്പോഴും ICAO പ്രകാരമുള്ള ഫോട്ടോഗ്രഫിന്‍റെ കളർ സോഫ്റ്റ് കോപ്പി നൽകണം.
The post സൗദിയിൽ ‘ഗ്ലോബൽ പാസ്‌പോർട്ട് സേവ 2.0’ പ്രാബല്യത്തിൽ..! appeared first on Express Kerala.









