
ലോകമെമ്പാടുമുള്ള ആപ്പ് സ്റ്റോറിൽ നിന്ന് രണ്ട് പ്രമുഖ ഡേറ്റിംഗ് പ്ലാറ്റ്‌ഫോമുകളായ ‘ടീ’ (Tee), ‘ടീഓൺഹെർ’ (TeeOnHer) എന്നിവയെ ആപ്പിൾ ഔദ്യോഗികമായി നീക്കം ചെയ്തു. വർദ്ധിച്ചുവരുന്ന ഉപയോക്തൃ പരാതികളെയും സ്വകാര്യതാ ലംഘനങ്ങളെക്കുറിച്ചുള്ള ഗുരുതരമായ ആശങ്കകളെയും തുടർന്നാണ് ആപ്പിൾ ഈ കർശനമായ നടപടി സ്വീകരിച്ചത്. മോഡറേഷൻ, ഉപയോക്തൃ സ്വകാര്യത തുടങ്ങിയവയുമായി ബന്ധപ്പെട്ട നിരവധി ആപ്പ് സ്റ്റോർ നയങ്ങൾ ഈ രണ്ട് ആപ്പുകളും ലംഘിച്ചതായി ആപ്പിൾ വ്യക്തമാക്കി.
നിരവധി ഉപയോക്തൃ പരാതികളെയും നെഗറ്റീവ് റിവ്യൂകളെയും തുടർന്നാണ് ഈ ആപ്പുകളെ ആപ്പ് സ്റ്റോറിൽ നിന്ന് നീക്കം ചെയ്തതെന്ന് ആപ്പ് അനലിറ്റിക്‌സ് സ്ഥാപനമായ ആപ്പ്ഫിഗേഴ്‌സിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. പ്രായപൂർത്തിയാകാത്തവരുടെ സ്വകാര്യ വിവരങ്ങൾ ഈ പ്ലാറ്റ്‌ഫോമുകളിൽ പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
Also Read: നിങ്ങൾ 40,000 രൂപയിൽ ഒരു സ്‍മാർട്ട്ഫോൺ വാങ്ങാൻ പ്ലാനിടുകയാണോ? മികച്ച സ്‍മാർട്ട്ഫോണുകൾ
ഈ പ്രശ്‌നങ്ങളെക്കുറിച്ച് കമ്പനി നിരവധി തവണ ഡെവലപ്പർമാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, ആവർത്തിച്ചുള്ള പരാതികൾക്കൊടുവിൽ ആപ്പുകളെ ഒഴിവാക്കാൻ ആപ്പിൾ നിർബന്ധിതരായി. ആഗോളവിപണികളിൽ നിന്ന് ഈ ആപ്പുകളെ നീക്കം ചെയ്യേണ്ടി വന്നത് ഗുരുതരമായ നിയമലംഘനങ്ങളാണിതെന്ന് ആപ്പിൾ ടെക്ക്രഞ്ചിനോട് സ്ഥിരീകരിച്ചു.
2023-ൽ ആരംഭിച്ച ടീ ആപ്പ് വളരെപ്പെട്ടെന്നു തന്നെ ഏറ്റവും കൂടുതൽ വരുമാനം നേടിയ ആപ്പുകളിൽ ഒന്നായി മാറിയിരുന്നു. ഈ ആപ്പ് ഉപയോഗിക്കുന്ന സ്ത്രീകൾക്ക് തങ്ങൾ പരിചയപ്പെട്ട പുരുഷന്മാരെക്കുറിച്ചുള്ള അനുഭവങ്ങൾ അജ്ഞാതമായി പങ്കിടാൻ കഴിയുന്ന ഒരിടമായി ഇത് അറിയപ്പെട്ടു. ടീ ആപ്പിന് ലഭിച്ച ജനപ്രീതിയെത്തുടർന്നാണ് പുരുഷന്മാർക്ക് സ്ത്രീകളെ അവലോകനം ചെയ്യാൻ കഴിയുന്ന ‘ടീഓൺഹെർ’ ഉൾപ്പെടെ സമാനമായ മറ്റ് പ്ലാറ്റ്‌ഫോമുകളും ഉയർന്നുവന്നത്.
The post ഈ ഡേറ്റിംഗ് ആപ്പുകൾക്ക് വിലക്ക്! പരാതിയിൽ നടപടി; ആപ്പിൾ രണ്ട് ആപ്പുകൾ നീക്കം ചെയ്തു appeared first on Express Kerala.









