ശരിക്കും കേരളത്തിൽ നടക്കുന്നത് തൊഴിലാളിവർഗ്ഗ സമഗ്രാധിപത്യമാണോ, അതോ അധികാരവർഗാധിപത്യമാണോയെന്നു ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇന്നിവിടെ നോക്കിയാൽ അടിച്ചമർത്തലുകളല്ലാതെ മറ്റൊന്നും കാണാനില്ല. കേരളത്തിൽ ഇടതുപക്ഷം പ്രവർത്തനം തുടങ്ങിയതു മുതൽ ഇടതുപക്ഷ നേതാക്കൾ നിരന്തരം മന്ത്രം പോലെ ഉരുവിടുന്ന വാക്കാണ് തൊഴിലാളിവർഗ്ഗ സമഗ്രാധിപത്യം എന്നത്. സമൂഹത്തിൽ തൊഴിലാളി വർഗ്ഗത്തിന്റെ സമ്പൂർണ്ണമായ ആധിപത്യം എന്നതാണ് മാർക്സിസ്റ്റ് ചിന്താഗതി മുന്നോട്ടുവയ്ക്കുന്ന ആശയം. ഈ മാർക്സിസ്റ്റ് ആശയം പേറുന്ന ഒരു സംസ്ഥാന സർക്കാർ കേരളം ഭരിക്കുമ്പോഴാണ് ആശ വക്കർമാർക്ക് അനീതിയും അവഗണനയും നേരിടേണ്ടി വരുന്നത്. […]









