ന്യൂഡൽഹി: ഹൽഗാം ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാന് നല്ല രാശിയാ… കിട്ടുന്നതെല്ലാം എട്ടിന്റെ പണി. ഇന്ത്യ സിന്ധുനദീജല കരാർ റദ്ദാക്കി പാക്കിസ്ഥാന് വെള്ളം നൽകുന്നത് തടഞ്ഞ അതേ മാതൃക പിന്തുടരാൻ അഫ്ഗാനിസ്ഥാനും. കുനാർ നദിയിൽ ഡാം നിർമിച്ച് പാക്കിസ്ഥാനിലേക്കുള്ള വെള്ളമൊഴുക്ക് എത്രയും വേഗം തടയാൻ അഫാഗാനിലെ താലിബാൻ ഭരണകൂടം ഉത്തരവിട്ടു. ജലവിഭവ മന്ത്രി മുല്ല അബ്ദുൽ ലത്തീഫ് മൻസൂർ എക്സ് പോസ്റ്റിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും അതിർത്തിമേഖലയിൽ നിരന്തരം ഏറ്റുമുട്ടുന്നതിനിടെയാണ് നീക്കം. പുതിയ ഡാം നിർമാണത്തിനായി വിദേശ […]









