ന്യൂഡൽഹി: പാക്കിസ്ഥാന്റെ ആണവായുധങ്ങൾ യുഎസിന്റെ നിയന്ത്രണത്തിലാണെന്നും മുൻ പാക് പ്രസിഡന്റ് പർവേസ് മുഷറഫും യുഎസും തമ്മിലുണ്ടായിരുന്ന ബന്ധത്തേക്കുറിച്ചും നിർണായക വെളിപ്പെടുത്തലുകൾ നടത്തി മുൻ സിഐഎ ഉദ്യോഗസ്ഥൻ. ജോൺ കിരിയാക്കോ. പാക്കിസ്ഥാന്റെ ആണവായുധങ്ങളുടെ നിയന്ത്രണം യുഎസിന് കൈമാറിയത് മുഷറഫിന്റെ കാലത്തായിരുന്നുവെന്നും ഇദ്ദേഹം പറയുന്നു. ആണവായുധങ്ങളുടെ നിയന്ത്രണം ഭീകരർക്ക് ലഭിക്കാതിരിക്കാനാണ് ഈ നീക്കം നടത്തിയിരുന്നതെന്നാണ് ഇദ്ദേഹം പറയുന്നത്. 2002-ൽ താൻ പാക്കിസ്ഥാനിൽ ജോലി ചെയ്യുന്ന സമയത്ത്, പാക് ആണവായുധ ശേഖരം പെന്റഗണാണ് നിയന്ത്രിച്ചിരുന്നതെന്ന് അനൗദ്യോഗികമായി തന്നോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. […]









