ഇടുക്കി: കാമുകനുമായി കാളിയാർ പാലത്തിൽനിന്ന് പുഴയിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെ രക്ഷിച്ചു. കാളിയാർ പോലീസും നാട്ടുകാരനായ യുവാവും ചേർന്നാണ് യുവതിയെ രക്ഷിച്ചത്. വെള്ളിയാഴ്ച രാത്രി 11.30-നായിരുന്നു സംഭവം. കുമളി സ്വദേശിനിയായ 26-കാരിയാണ് കാമുകനുമായി പിണങ്ങി രാത്രി കാർ ഓടിച്ചെത്തി പാലത്തിൽനിന്ന് പുഴയിലേക്ക് ചാടിയത്. വണ്ണപ്പുറം മുട്ടുകണ്ടത്ത് വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു 26 കാരി. ഇവിടെനിന്നാണ് കാറോടിച്ച് പാലത്തിലെത്തിയത്. പിന്നാലെ കാർ പാലത്തിൽ നിർത്തി യുവതി പുറത്തിറങ്ങുകയും പുഴയിലേക്ക് ചാടുകയുമായിരുന്നു. ഈ സമയം ഇതുവഴിയെത്തിയയാളാണ് പോലീസിൽ വിവരമറിയിച്ചത്. […]









