
ആൻഡ്രോയിഡ് ഫോണുകളിൽ സ്പോട്ടിഫൈ ആപ്പ് ഉപയോഗിക്കുന്നവർ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗുരുതരമായ പ്രശ്നങ്ങൾ നേരിടുന്നതായി റിപ്പോർട്ട് ചെയ്യുന്നു. ആപ്പ് ഫ്രീസ് ആകുക, ചില സന്ദർഭങ്ങളിൽ ക്രാഷ് ആകുക, മൊത്തത്തിലുള്ള പ്രകടനം മോശമാകുക എന്നിവയാണ് പ്രധാന പരാതികൾ. ഭൂരിഭാഗം ഉപയോക്താക്കളും ചൂണ്ടിക്കാണിക്കുന്നത്, വൈ-ഫൈ നെറ്റ്‌വർക്കിൽ ഉപയോഗിക്കുമ്പോഴാണ് ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്നാണ്. പ്രധാനമായും സാംസങ്, ഗൂഗിൾ പിക്‌സൽ ഫോണുകളിലാണ് ആപ്പ് സ്ഥിരതയില്ലാതെ പ്രവർത്തിക്കുന്നത്.
അതേസമയം ആൻഡ്രോയിഡ് ആപ്പിൽ തകരാറുകൾ നേരിടുന്നുണ്ടെന്ന് സ്പോട്ടിഫൈ സമ്മതിച്ചിട്ടുണ്ട്. ചില വൈ-ഫൈ നെറ്റ്‌വർക്കുകളുമായി കണക്റ്റുചെയ്യുമ്പോൾ ആപ്പ് പ്രതികരണരഹിതമാവുകയോ, ഫ്രീസ് ആവുകയോ, ക്രാഷ് ആവുകയോ ചെയ്യുന്നതായി കമ്പനി സ്ഥിരീകരിച്ചു. എന്നാൽ, മൊബൈൽ ഡാറ്റ ഉപയോഗിക്കുമ്പോൾ ഈ പ്രശ്നം ഉണ്ടാകുന്നില്ലെന്നും അവർ വ്യക്തമാക്കി. പ്രശ്നം പരിശോധിച്ചു വരികയാണെന്ന് സ്പോട്ടിഫൈ അറിയിച്ചെങ്കിലും, എപ്പോൾ പരിഹാരം ഉണ്ടാകുമെന്നതിനെക്കുറിച്ച് സൂചനകളൊന്നും നൽകിയിട്ടില്ല.
The post ആൻഡ്രോയിഡ് സ്പോട്ടിഫൈയിൽ തകരാറ്..! പ്രതികരണവുമായി കമ്പനി രംഗത്ത് appeared first on Express Kerala.









