തിരുവനന്തപുരം: തലസ്ഥാനത്തെ അമ്മത്തൊട്ടിലിൽ ഇന്നലെ രാവിലെ ഒരു പുതിയ അതിഥികൂടിയെത്തി. രാവിലെ 10.53-ഓടെ ചാറ്റൽ മഴ നനഞ്ഞ്, ഒരു സ്ത്രീ അഞ്ച് ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചുപോവുകയായിരുന്നു. നെഞ്ചോട് ചേർത്ത് അവസാനമായി ചുംബനം നൽകിയ ശേഷം, വെള്ള വിരി വിരിച്ച തൊട്ടിലിലേക്ക് കുഞ്ഞിനെ കിടത്തി ആ സ്ത്രീ പോവുകയായിരുന്നു. കുഞ്ഞിനെ തൊട്ടിലിൽ കിടത്തിയതോടെ യന്ത്രത്തൊട്ടിലിന്റെ സെൻസർ ഉണരുകയും വീപ് ശബ്ദം മുഴക്കുകയും ചെയ്തു. ഇതോടെ, ദത്തെടുക്കൽ കേന്ദ്രത്തിലെ നഴ്‌സസ് മുറിയിൽ അലാറം മുഴങ്ങുകയും മോണിറ്ററിൽ […]









