മലപ്പുറം: അരീക്കോട്ട് മകളെ ക്രൂരമായി ബലാത്സംഗംചെയ്ത കേസിലും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലും പിതാവിന് 178 വർഷം തടവ് വിധിച്ച് കോടതി. 2022-23 കാലയളവിൽ 11 വയസുകാരിയെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. വിവിധ വകുപ്പുകളിലായാണ് മഞ്ചേരി പോക്‌സോ കോടതി പ്രതിക്ക് 178 വർഷം ശിക്ഷ വിധിച്ചത്. ശിക്ഷാ കാലയളവിൽ ഒരു വർഷം കഠിനതവിനും വിധിച്ചിട്ടുണ്ട്. 10 ലക്ഷത്തിലധികം രൂപ പിഴയും വിധിച്ചിട്ടുണ്ട്. നിലവിൽ പ്രതി മറ്റൊരു ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ്. അയൽവാസിയും ഭിന്നശേഷിക്കാരിയുമായ യുവതിയെ […]









