
ആഡംബര കാറുകൾ വെറും വാഹനങ്ങളല്ല, അത് പലർക്കും ഒരഭിനിവേശമാണ്, ചിലർക്ക് അതൊരു ആസക്തിയാണ്. ഈ ആസക്തിക്ക് അനൗപചാരികമായി ഇന്ന് ഒരു പേരുണ്ട് – കാർമോസെക്ഷ്വൽ (Carmosexual). തങ്ങൾക്ക് സ്വന്തമല്ലാത്ത കാറുകളോട് പോലും പ്രണയത്തിലാകുകയും അവയെ ആരാധിക്കുകയും ചെയ്യുന്ന ഒരാളെയാണ് ഈ പദം കൊണ്ട് അർത്ഥമാക്കുന്നത്. അടുത്തിടെ സ്വിറ്റ്സർലൻഡിലെ തെരുവുകളിൽ ഒരു ലൈഫ്‌സ്റ്റൈൽ കണ്ടൻ്റ് ക്രിയേറ്റർ പകർത്തിയ ആഡംബര കാറുകളുടെ നിര, ഏത് കാർമോസെക്ഷ്വലിൻ്റെയും സ്വപ്നമാണ്.
വേഗതയും ആഡംബരവും ഒത്തുചേരുന്ന ഒരു കാർ പരേഡാണ് വീഡിയോയിലുള്ളത്. ഇന്ത്യൻ രൂപയിൽ കോടികൾ വിലവരുന്ന പ്രധാന മോഡലുകൾ ഇവയാണ്..
ഫെരാരി 812 സീരീസ്: (Ferrari 812 Series)
ആസ്പിരേറ്റഡ് 6.5 ലിറ്റർ V12 എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. 812 സൂപ്പർഫാസ്റ്റ് കൂപ്പെ, കൺവേർട്ടിബിൾ 812 GTS, ട്രാക്ക്-ഫോക്കസ്ഡ് 812 കോമ്പെറ്റിസിയോൺ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സ്റ്റാൻഡേർഡ് മോഡലുകൾ 789 bhp ഉത്പാദിപ്പിക്കുമ്പോൾ, Competizione വേരിയന്റുകൾ 819 bhp വരെ കരുത്ത് നൽകുന്നു. സൂപ്പർഫാസ്റ്റിന് ഏകദേശം ₹5.20 കോടി മുതൽ GTS ന് ₹5.75 കോടി വരെ വിലയുണ്ട്.
മെഴ്‌സിഡസ് ബെൻസ് ജി-ക്ലാസ് (ജി-വാഗൺ)
ബോക്സി ഡിസൈനിനും ഓഫ്-റോഡ് കാഠിന്യത്തിനും പേരുകേട്ട ഈ എസ്‌യുവി ഉള്ളിൽ ശുദ്ധമായ ആഡംബരം ഒളിപ്പിച്ചുവെക്കുന്നു. കൈകൊണ്ട് നിർമ്മിച്ച 4.0 ലിറ്റർ ട്വിൻ-ടർബോ V8 പെട്രോൾ എഞ്ചിൻ മൈൽഡ്-ഹൈബ്രിഡ് സംവിധാനത്തോടെ 577 bhp കരുത്തും 850 Nm ടോർക്കും നൽകുന്നു. ഇന്ത്യയിൽ ₹2.55 കോടിയിൽ ആരംഭിച്ച് വേരിയൻ്റ് അനുസരിച്ച് ₹4.30 കോടി വില വരെ ഉയരാം.
പോർഷെ 911 ടർബോ എസ് കാബ്രിയോലെറ്റ് (Porsche 911 Turbo S Cabriolet)
ഉയർന്ന പ്രകടനമുള്ള ഓൾ-വീൽ-ഡ്രൈവ് കൺവെർട്ടിബിൾ. 3.6 ലിറ്റർ ട്വിൻ-ടർബോ ഫ്ലാറ്റ്-സിക്സ് ടി-ഹൈബ്രിഡ് എഞ്ചിൻ 711 എച്ച്പി ഉത്പാദിപ്പിക്കുന്നു. എക്സ്-ഷോറൂം വില ₹3.80 കോടിയിൽ ആരംഭിച്ച് ഓൺ-റോഡ് വില ₹4.75 കോടി വരെ എത്താം.
ഫെരാരി റോമ സ്പൈഡർ (Ferrari Roma Spider)
6.5 കോടി രൂപ ആരംഭ വിലയുള്ള ഈ കൺവെർട്ടിബിൾ അതിന്റെ ശിൽപരൂപത്തിലുള്ള പിൻ ഡിസൈൻ, സ്ലിം എൽഇഡി ടെയിൽലൈറ്റുകൾ, കാറിൻ്റെ വേഗതക്കനുസരിച്ച് സ്ഥാനം ക്രമീകരിക്കുന്ന സജീവ പിൻ സ്‌പോയിലർ എന്നിവയാൽ വേറിട്ടുനിൽക്കുന്നു.
The post നിങ്ങൾ ഒരു ‘കാർമോസെക്ഷ്വൽ’ ആണോ? ഈ ആഡംബരത്തിൻ്റെ ആസക്തിക്ക് ഒരു പേരുണ്ട്..! appeared first on Express Kerala.









