ഇസ്ലാമാബാദ്: ദുബായ് എയർ ഷോയ്ക്കിടെയുണ്ടായ അപകടത്തിൽ മരിച്ച ഇന്ത്യൻ പൈലറ്റിന് അനുശോചനം രേഖപ്പെടുത്തി പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. അയൽരാജ്യവുമായുള്ള മത്സരം ‘ആകാശത്തിൽ മാത്രമാണ്’ എന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച ദുബായ് എയർ ഷോയിലെ വ്യോമാഭ്യാസ പ്രകടനത്തിനിടെ ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകർന്നുവീണത്. തുടർന്നു വിമാനത്തിൽ ഉണ്ടായിരുന്ന പൈലറ്റായ വിങ് കമാൻഡർ നമാംശ് സ്യാൽ വീരമൃത്യു വരിക്കുകയായിരുന്നു, ‘ദുബായ് എയർ ഷോ 2025-ൽ തകർന്നുവീണ ഇന്ത്യൻ വ്യോമസേനയുടെ എച്ച്എഎൽ എൽസിഎ തേജസ് വിമാനത്തിന്റെ പൈലറ്റിന്റെ […]









