
കോഴിക്കോട്: വെങ്ങാലി പാലത്തിന് സമീപം സ്കൂട്ടറിൽ സ്വകാര്യ ബസ് ഇടിച്ച് 15 വയസ്സുകാരിക്ക് ദാരുണാന്ത്യം. പുതിയാപ്പ പണ്ടാരക്കണ്ടി പള്ളിത്തൊടി വീട്ടിൽ ലൈജുവിന്റെ മകൾ ശിവനന്ദയാണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന സഹോദരി ശിവാനി ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പുതിയാപ്പ ഹയർസെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ശിവനന്ദ സഹോദരിയുടെ സ്കൂട്ടറിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. പുതിയാപ്പയിൽനിന്നും കണ്ണൂർ റോഡിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് സ്കൂട്ടറിൽ തലശ്ശേരിയിൽനിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിച്ചത്.
Also Read:അതിജീവിതയെ അപമാനിച്ചു; രാഹുൽ ഈശ്വർ കസ്റ്റഡിയിൽ
ഇടിയുടെ ആഘാതത്തിൽ ബസിനടിയിൽപ്പെട്ട സ്കൂട്ടർ നൂറുമീറ്ററോളം റോഡിലൂടെ വലിച്ചുകൊണ്ടുപോയി. ഉടൻതന്നെ കാരപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശിവനന്ദയുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവർക്കെതിരെ എലത്തൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.
The post സ്കൂട്ടറിൽ ബസിടിച്ച് 15കാരിക്ക് ദാരുണാന്ത്യം; സഹോദരിക്ക് ഗുരുതര പരിക്ക് appeared first on Express Kerala.









