ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മരിച്ചുവെന്ന അഭ്യൂഹങ്ങൾ തെറ്റാണെന്നും ജീവിച്ചിരിപ്പുണ്ടെന്നും സഹോദരി ഡോ. ഉസ്മ ഖാൻ. റാവൽപിണ്ടിയിലെ അദിയാല ജയിലിൽ എത്തി സഹോദരനെ കണ്ട ശേഷമാണ് ഉസ്മാ ഖാൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇമ്രാൻ ഖാൻ മാനസികമായി പീഡിപ്പിക്കപ്പെടുന്നുവെന്നും ഉസ്മ ഖാൻ പറഞ്ഞു. ‘‘അദ്ദേഹത്തിന് നിലവിൽ കുഴപ്പമൊന്നുമില്ല. പക്ഷേ മാനസികമായി പീഡിപ്പിക്കപ്പെട്ടതിൽ അദ്ദേഹത്തിനു ദേഷ്യമുണ്ട്. ദിവസം മുഴുവൻ സെല്ലിൽ അടച്ചിട്ടിരിക്കുകയാണ്. കുറച്ചുനേരം മാത്രമേ പുറത്തിറങ്ങാൻ കഴിയൂ. ആരുമായും ആശയവിനിമയം നടത്താൻ കഴിയില്ല’’. തങ്ങൾക്കു സംസാരിക്കാൻ ഇരുപതു […]









