വാഷിങ്ടൺ: പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റിനെതിരെ വീണ്ടം ലൈംഗികച്ചുവയുള്ള പരാമർശങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലീവിറ്റിന്റെ മുഖവും ചുണ്ടുകളും തന്നെയാണ് ഇത്തവണയും ട്രംപ് പരാമർശിച്ചത്. പെൻസിൽവാനിയയിൽ നടന്ന റാലിയിലായിരുന്നു ട്രംപിന്റെ ലൈംഗികച്ചുവയുള്ള പരാമർശം. ‘ നമ്മുടെ സൂപ്പർസ്റ്റാറായ കരോലിനെ ഇന്നിവിടെ കൊണ്ടുവന്നിട്ടുണ്ട്. അവർ വളരെ മികച്ച ആളല്ലേ? സുന്ദരമായ മുഖവും മെഷീൻ ഗൺ പോലുള്ള ചുണ്ടുമായി ടെലിവിഷനിൽ സംസാരിക്കുമ്പോൾ കരോലിൻ വളരെ ഡോമിനേറ്റിങ് ആണ്’ എന്നായിരുന്നു ട്രംപിന്റെ പരാമർശം. കരോലിന് ഭയമില്ലാത്തതിന് കാരണം തങ്ങളുടെ നയമാണെന്നും […]






