താലിബാനെ പാഠം പഠിപ്പിക്കാനിറങ്ങി വെട്ടിലായി പാക്കിസ്ഥാൻ. ദിവസങ്ങളോളം അതിർത്തി പൂട്ടിയിട്ട് അഫ്ഗാനിസ്ഥാനെയും താലിബാനെയും മെരുക്കാമെന്ന പാക്കിസ്ഥാന്റെ തീരുമാനങ്ങളാണ് ബൂമറാങ്ക് പോലെ തിരിച്ചടിച്ചിരിക്കുന്നത്. കടൽ അതിർത്തിയില്ലാത്ത അഫ്ഗാൻ, വ്യാപാരത്തിന് പൂർണമായും പാക്കിസ്ഥാനെയാണ് ആശ്രയിച്ചിരുന്നത്. സംഘർഷത്തിന്റെ ഭാഗമായി അതിർത്തിപ്പാതകൾ പാക്കിസ്ഥാൻ 45 ദിവസത്തിലേറെയായി അടച്ചിട്ടിരിക്കുകയാണ്. ഇതോടെ ഇനി പാക്കിസ്ഥാനുമേൽ വ്യാപാരബന്ധമില്ലെന്ന് പ്രഖ്യാപിച്ച താലിബാൻ ബദൽ മാർഗമെന്നോണം ഇറാൻ, ഇന്ത്യ, തുർക്ക്മെനിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് ചുവടുമാറ്റി ബദൽമാർഗം കണ്ടുപിടിക്കുകയും ചെയ്തു. ഒപ്പം പാക്കിസ്ഥാനായി അതിർത്തി തുറക്കേണ്ടെന്ന് അഫ്ഗാനും […]









