കൊച്ചി: മഹാത്മാ ഗാന്ധി പറഞ്ഞ കാര്യങ്ങൾ മനസിലുണ്ടായിരുന്നെങ്കിൽ ഇന്ത്യ എന്നേ നന്നായേനേ എന്നു ഹൈക്കോടതി. ‘‘ഗാന്ധിജി നാക്കിലുണ്ടെങ്കിലും ഹൃദയത്തിലില്ല. കുവൈറ്റിൽ നിന്നു നാടുകടത്തപ്പെട്ട സൂരജ് ലാമയുടെ കാര്യത്തിൽ എല്ലാ സംവിധാനവും പരാജയപ്പെട്ടു. ഇവിടെ വിഐപികൾക്കു മാത്രമേ പരിഗണനയുള്ളൂ. സാധാരണക്കാർ ആർക്കും പ്രധാനമല്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. കുവൈത്തിൽനിന്നു നാടുകടത്തപ്പെട്ട് കൊച്ചിയിലെത്തിയ ബെംഗളൂരു സ്വദേശി സൂരജ് ലാമയെ കാണാനില്ലെന്നു കാട്ടി മകൻ സന്ദൻ ലാമ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഇതിനിടെ കളമശേരി എച്ച്എംടിക്ക് സമീപം കണ്ടെത്തിയ മൃതദേഹം […]









