ബേൺ: മിസ് സ്വിറ്റ്സർലൻഡ് മത്സരത്തിലെ മുൻ ഫൈനലിസ്റ്റായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെതിരെ കൊലപാതകക്കുറ്റം ചുമത്തി. 2024 ഫെബ്രുവരിയിൽ വീട്ടിനുള്ളിൽ വച്ച് ഭാര്യ ക്രിസ്റ്റീന ജോക്സിമോവിച്ചിനെ (38), ഭർത്താവ് തോമസ് (43)കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നു തെളിഞ്ഞതിനെ തുടർന്നാണു ശിക്ഷ. ഇയാൾ ക്രിസ്റ്റീനയെ കൊലപ്പെടുത്തിയ ശേഷം അവയവങ്ങൾ മുറിച്ചുമാറ്റി, സംസ്കരിക്കാൻ ശ്രമിച്ചെന്നും പോലീസ് കണ്ടെത്തി. കത്തിയും മൂർച്ഛയുള്ള ആയുധങ്ങളും ഉപയോഗിച്ചാണു തോമസ് ക്രിസ്റ്റീനയുടെ അവയവങ്ങൾ മുറിച്ചുമാറ്റിയതെന്നാണു പോസ്റ്റ്മോർട്ടം രേഖകളിൽ നിന്നും വ്യക്തമാകുന്നത്. കൂടാതെ ഗർഭപാത്രം ശരീരത്തിൽ നിന്നും പുറത്തെടുത്ത […]






