വാഷിങ്ടൻ: ചൈനയോട് കൊമ്പു കോർക്കാൻ നിൽക്കേണ്ടന്ന് യുഎസ് രഹസ്യരേഖ. തയ്‌വാൻ വിഷയത്തിൽ സംഘർഷമുണ്ടായാൽ ചൈന അമേരിക്കൻ യുദ്ധവിമാനങ്ങളെ തകർക്കും, സൈന്യത്തെ പരാജയപ്പെടുത്തുമെന്നും യുഎസ് രഹസ്യരേഖയിൽ പറയുന്നു. ന്യൂയോർക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യുഎസ് ചെലവേറിയതും ദുർബലവുമായ ആയുധങ്ങളെ ആശ്രയിക്കുമ്പോൾ എതിരാളികൾ വില കുറഞ്ഞതും സാങ്കേതിക വിദ്യയിൽ കൂടുതൽ മികച്ചതുമായ ആയുധങ്ങൾ വികസിപ്പിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം തയ്‌വാൻ വിഷയത്തിൽ ഇടപെടാനുള്ള എല്ലാ വിദേശ ശ്രമങ്ങളെയും തകർക്കുമെന്ന് ചൈന മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഈ റിപ്പോർട്ട് […]









