
കൊല്ലം: ശബരിമലയിലെ സ്വർണ്ണം പൂശിയ കട്ടിളപ്പാളി മാറ്റിയതുമായി ബന്ധപ്പെട്ട കേസിൽ, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ. പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. കട്ടിളപ്പാളി കേസിലെ ജാമ്യഹർജിയിലാണ് കോടതിയുടെ നിർണ്ണായക പ്രഖ്യാപനം ഉണ്ടാകുന്നത്.
നിലവിൽ ദ്വാരപാലക ശിൽപ കേസുമായി ബന്ധപ്പെട്ട് പത്മകുമാർ റിമാൻഡിലാണ്. അതിനാൽ, കട്ടിളപ്പാളി കേസിൽ ജാമ്യം ലഭിച്ചാലും അദ്ദേഹത്തിന് ഉടൻ പുറത്തിറങ്ങാൻ കഴിയില്ല.
Also Read: ചിത്രപ്രിയയുടെ കൊലപാതകം! ബോധരഹിതയായതോടെ അലൻ ഓടിരക്ഷപ്പെട്ടു; മൃതദേഹത്തിനരികിലെ വാച്ചിൽ ദുരൂഹത
ജാമ്യഹർജിയിൽ പത്മകുമാർ ഉന്നയിച്ച പ്രധാന വാദം, പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതിലും മിനുട്സിൽ ‘ചെമ്പ്’ എന്ന് രേഖപ്പെടുത്തിയതിലും ദേവസ്വം ബോർഡിലെ എല്ലാ അംഗങ്ങൾക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നതാണ്. മറ്റുള്ളവരെ ഒഴിവാക്കി തന്നെ മാത്രം കുറ്റക്കാരനാക്കി ചിത്രീകരിക്കുന്നതിലുള്ള ശക്തമായ എതിർപ്പാണ് ജാമ്യാപേക്ഷയിലൂടെ അദ്ദേഹം വ്യക്തമാക്കിയത്.
The post ശബരിമല സ്വർണക്കൊള്ള കേസ്; എ. പത്മകുമാറിൻ്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന് appeared first on Express Kerala.






