കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധി ഇന്ന് ഉച്ചകഴിഞ്ഞ് 3.30ഓടെ തന്നെയുണ്ടാകുമെന്ന് റിപ്പോർട്ട്. 6 പ്രതികളുടെ ശിക്ഷാവിധിയാണ് ഇന്ന് പ്രഖ്യാപിക്കുക. പൂജപ്പുര ജയിലിലായിരുന്ന പ്രതികളെ രാവിലെ പതിനൊന്നരയോടെയാണ് കോടതിയിലെത്തിച്ചത്. അതേസമയം പ്രതികൾ കുടുംബ പശ്ചാത്തലം വിവരിച്ച് കോടതിയുടെ അനുകമ്പ നേടാനുള്ള ശ്രമത്തിലായിരുന്നു. വീട്ടിൽ അമ്മ മാത്രമേയുള്ളൂ, അമ്മയുടെ സംരക്ഷണ ചുമതല തനിക്കാണെന്ന് ഒന്നാം പ്രതി പൾസർ സുനിയെന്ന സുനിൽകുമാർ കോടതിയെ അറിയിച്ചു. എന്നാൽ ഭാവഭേദമൊന്നുമില്ലാതെയാണ് സുനിൽകുമാർ കോടതിയോട് സംസാരിച്ചത്. ഇതിനിടെ രണ്ടാം പ്രതി മാർട്ടിൻ പൊട്ടിക്കരഞ്ഞു കൊണ്ടാണ് […]









