തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെൻറൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിൻറെ മരണത്തിന് പിന്നിൽ ലോൺ ആപ്പുകളുടെ സമ്മർദ്ദവും ഒരുകാരണമാണെന്നാണ് പോലീസ് കണ്ടെത്തൽ. ഇതോടെ ഫോൺ ലോൺ ആപ്പുകളും അവർ വിതയ്ക്കുന്ന വിപത്തും സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. എന്താവശ്യത്തിനും ഒരു വിരൽത്തുമ്പകലെ പണമെത്തുമെന്നതിനാലും യാതൊരു നൂലാമലകളില്ലാതെ പണം ആ നിമിഷം കയ്യിൽ കിട്ടുമെന്നതിനാലും സ്ത്രീകളും വിദ്യാർഥികളുമടക്കം ഈ ആപ്പിൽ ആകൃഷ്ടരാവുകയാണ്. ഇതോടെ ലോൺ ആപ്പുകൾ വലിയ സാമൂഹിക ഭീഷണി ആവുകയാണെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കേരളത്തിൽ നിന്ന് വായ്പ […]








