തൃശൂർ ∙ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ 14 പേർ മരിച്ച സാഹചര്യത്തിൽ തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്താമെന്ന അഭിപ്രായം ഉയരുന്നുണ്ട്. വിഷയത്തിൽ അന്തിമ തീരുമാനം സർക്കാരുകൾ എടുക്കട്ടെയെന്ന നിലപാടിലാണ് ദേവസ്വം. തുടർനടപടികൾ കേന്ദ്രവും സംസ്ഥാനവും തീരുമാനിക്കുമെന്ന നിലപാടാകും തിരുവമ്പാടി ദേവസ്വം സ്വീകരിക്കുക. പാറമേക്കാവുമായും ഇതുസംബന്ധിച്ച് ചർച്ച നടത്തും. വെടിക്കെട്ട് പൂർണമായും ഒഴിവാക്കണമെന്ന നിർദേശം സർക്കാരിൽ നിന്നുണ്ടായാൽ ദേവസ്വങ്ങൾ ചേർന്ന് അന്തിമ തീരുമാനം കൈക്കൊള്ളും. മരിച്ചവരുടെ സംസ്കാരവും സഹായങ്ങളും ഉറപ്പാക്കുന്നതിന് മുൻഗണന നൽകുകയാണെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. […]









