പാലക്കാട്: സംസ്ഥാനത്ത് ഇതുവരെ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. ഓവർലോഡ് ആകുമ്പോൾ വൈദ്യുതി തനിയെ നിലയ്ക്കുന്ന (ട്രിപ്പ് ആകുന്ന) സാഹചര്യമാണ് ഇപ്പോഴുള്ളത്, ഇത് ഒരു മിനിറ്റ് നാല് വീട്ടുകാർ വൈദ്യുതി ഉപയോഗം കുറച്ചാൽ പരിഹരിക്കാവുന്ന ഒന്നാണെന്നും മന്ത്രി പറഞ്ഞു. അതുപോലെ അമിത ഉപയോഗം മൂലം ട്രാൻസ്ഫോർമറുകൾ തകരാറിലാകുന്നതും തടസങ്ങൾക്ക് കാരണമാകുന്നു. ഇത് ഒരു സ്വാഭാവിക നിയന്ത്രണം മാത്രമാണെന്നും മന്ത്രി ഒരു മലയാളം മാധ്യമത്തിനോട് പ്രതികരിച്ചു. അതുപോലെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ജനങ്ങൾ […]







