കണ്ണൂര്‍: സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നുളള കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സി പി എം നേതാവുമായ
പി.പി.ദിവ്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. കണ്ണൂര്‍ വനിതാ പൊലീസാണ് കേസെടുത്തത്.
സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പി.പി.ദിവ്യ പരാതി നല്‍കിയത്.യൂട്യൂബര്‍ ബിനോയ് കുഞ്ഞുമോന്‍, തൃശൂര്‍ സ്വദേശി വിമല്‍, ന്യൂസ് കഫേ ലൈഫ് എന്നിവര്‍ക്കെതിരെയാണ് കേസ്.
സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി, കുടുംബാംഗങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ദിവ്യ പരാതി നല്‍കിയത്.
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിപ്പട്ടികയിലുള്ള ആളാണ് ദിവ്യ. ഇതേതുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു.