കാബൂൾ: പ്രശസ്ത ബ്രിട്ടീഷ് സീരീസ് ‘പീക്കി ബ്ലൈൻഡേഴ്സി’ലെ കഥാപാത്രങ്ങളെ അനുകരിച്ച് ട്രഞ്ച് കോട്ടുകളും ഫ്‌ളാറ്റ് കാപ്പുകളും ധരിച്ച് തെരുവുകളിലൂടെ ചുറ്റിനടന്നതിന് അഫ്ഗാനിസ്ഥാനിലെ നാല് യുവാക്കളെ പിടികൂടി തടവിലാക്കി. ഇവരെ പുനരധിവാസ തടങ്കലിലേക്കു മാറ്റി. തെക്കൻ ഹെറാത്ത് പ്രവിശ്യയിൽ ‘വിദേശ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്ന’ കുറ്റത്തിനു തടവിലാക്കിയതായി താലിബാൻ സർക്കാരിന്റെ ദുരാചാര നിവാരണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. പാശ്ചാത്യ ചലച്ചിത്ര കഥാപാത്രങ്ങളെ അനുകരിച്ചതിന് പുരുഷന്മാരെ കസ്റ്റഡിയിലെടുക്കുകയും ‘പുനരധിവാസ പരിപാടിയിൽ’ പ്രവേശിപ്പിക്കുകയും ചെയ്തു. ഞങ്ങൾ മുസ്ലീങ്ങളും അഫ്ഗാനികളുമാണ്, ഞങ്ങൾക്ക് ഞങ്ങളുടേതായ മതവും […]







