വാഷിങ്ടൺ: ഇന്ത്യയ്ക്കെതിരെയുള്ള യുഎസിന്റെ നിലപാടുകൾ ഇന്ത്യയെ റഷ്യയുമായി കൂടുതൽ അടുപ്പിക്കുകയാണെന്ന് അമേരിക്കൻ കോൺഗ്രസ് അംഗം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിനും ചേർന്നുള്ള കാർയാത്രയ്ക്കിടെ പകർത്തിയ സെൽഫിചിത്രം ഉയർത്തിക്കാണിച്ചാണ് കോൺഗ്രസ് അംഗം സിഡ്നി കാംലാഗർ ഡോവ് ഇത്തരത്തിൽ അഭിപ്രായം പ്രകടമാക്കിയത്. യുഎസ് വിദേശനയത്തെക്കുറിച്ചുള്ള ഒരു ഹിയറിങ്ങിനിടെയായിരുന്നു സംഭവം. യുഎസ് ഇന്ത്യയെ റഷ്യയിലേക്ക് അടുപ്പിക്കുകയാണെന്നും ഇന്ത്യ-യുഎസ് പങ്കാളിത്തത്തെ ദുർബലപ്പെടുത്തുന്നത് ഇന്ത്യയല്ല മറിച്ച് യുഎസ് ആണെന്നും അവർ പറഞ്ഞു. ഇന്ത്യയോടുള്ള ട്രംപിന്റെ നയങ്ങൾ യുഎസിനുതന്നെ ഹാനികരമാകുന്നവയാണെന്നും ഡോവ് […]






