തിരുവനന്തപുരം : ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്നും 69 ലക്ഷം തട്ടിയെന്ന കേസിൽ പ്രതികളായ വനിതാ ജീവനക്കാർക്ക് ഇന്ന് നിർണായകം.
മൂന്ന് വനിതാ ജീവനക്കാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസിൽ മുൻകൂർ ജാമ്യ അപേക്ഷ തള്ളിയാൽ അറസ്റ്റ് ഉണ്ടാകും. നിലവിൽ പോലീസ് മൊഴിയെടുപ്പിന് വിളിച്ചിട്ട് ഹാജരാകാതെ ഒളിവിലാണ് ജീവനക്കാർ.
അതേ തുടർന്ന്, ദിയാ കൃഷ്ണയുടെ സ്ഥാപനത്തിൽ കഴിഞ്ഞ ഒരു വർഷത്തോളമായി ഓഡിറ്റ് നടത്തിയിരുന്നില്ലെന്നും 69 ലക്ഷം തിരിമറി നടത്തിയെന്ന പരാതി വ്യാജമാണെന്നുമാണ് വനിതാ ജീവനക്കാരുടെ വാദം.
The post ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് ; ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും appeared first on Malayalam Express.