തമിഴ് നടന്‍ ആര്യയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്. ആര്യയുടെ ഹോട്ടലുകളിലും ബിസിനസ് സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നുണ്ട്. വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു, നികുതി അടച്ചില്ല എന്നിങ്ങനെയുളള ആരോപണങ്ങൾ ആര്യക്കെതിരെ പുറത്തുവന്നതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പിന്റെ നടപടി.
ആര്യയുടെ ഉടമസ്ഥതയിൽ ചെന്നൈയിലെ വിവിധ ഇടങ്ങളിൽ സീ ഷെൽ എന്ന പേരിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിലും പരിശോധന നടന്നുവരികയാണ്. ചെന്നൈയിലെ വേളാച്ചേരി, കൊട്ടിവാകം, കിൽപ്പോക്ക്, അണ്ണാനഗർ തുടങ്ങിയ സ്ഥലങ്ങളിലാണ് ആര്യയുടെ ‘സീഷെൽ’ എന്ന ഹോട്ടൽ പ്രവർത്തിക്കുന്നത്. അണ്ണാനഗറിലെ ഹോട്ടലിലായിരുന്നു ആദ്യം റെയ്ഡ് നടന്നത്.
The post തമിഴ് നടന്‍ ആര്യയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് appeared first on Malayalam Express.