ക്വാലാലംപുർ: ആസിയാൻ ഉച്ചകോടിക്ക് മലേഷ്യയിലെത്തിയ യുഎസ് പ്രസിഡന്റ് നർത്തകർക്കൊപ്പം ചുവടുവയ്ക്കുന്നത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. എയർ ഫോഴ്‌സ് വൺ വിമാനത്തിൽ ക്വാലാലംപുർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ട്രംപിന് മലേഷ്യ ഊഷ്മളമായ വരവേൽപ്പാണ് നൽകിയത്. പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും കാബിനറ്റ് മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും ചേർന്നാണ് ട്രംപിനെ സ്വാഗതം ചെയ്തത്. സൈനിക ബഹുമതികളോടെയുള്ള സ്വീകരണത്തിന് പിന്നാലെ മുന്നോട്ടുനീങ്ങിയ ട്രംപ് പരമ്പരാഗത മലേഷ്യൻ നർത്തകർക്കൊപ്പം ചേർന്ന് ചുവടുവെക്കുകയായിരുന്നു. ട്രംപ് നൃത്തം ചെയ്യുന്നത് കണ്ടതോടെ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും കൂടെ ചേർന്നു. […]









