
തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദ് നിരവധി ചരിത്ര-സാംസ്‌കാരിക കേന്ദ്രങ്ങളും പ്രകൃതിസൗന്ദര്യ ഇടങ്ങളും ചേര്‍ന്ന മെട്രോ നഗരമാണ്. രാജ്യത്തിന്റെ ഐടി ഭൂപടത്തില്‍ ഹൈദരാബാദിന് മഹനീയ സ്ഥാനവുമുണ്ട്. ദക്ഷിണേന്ത്യയുടെയും ഉത്തരേന്ത്യയുടെയും സംസ്‌കാരങ്ങള്‍ ഇവിടെ ഇഴചേരുന്നു. നൈസാം രാജവംശത്തിന്റെ നഗരമെന്നും അറിയപ്പെടുന്ന ഹൈദരാബാദ് ഇന്ത്യയിലെ തന്നെ ഏറ്റവും വികസിതമായ നഗരങ്ങളിലൊന്നാണ്. ഇവിടം സന്ദര്‍ശിക്കുമ്പോള്‍ വിട്ടുകളയരുത് ഈ 6 വിനോദസഞ്ചാര കേന്ദ്രങ്ങള്‍.