ന്യൂയോർക്ക്: പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ പ്രസ്താവനയെ പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് രംഗത്ത്. മസ്‌കിന്റെ തീരുമാനത്തെ പരിഹാസ്യം എന്നു വിശേഷിപ്പിച്ച ട്രംപ് പുതിയ പാർട്ടി കൂടുതൽ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും പറഞ്ഞു. അതേസമയം നാസ അഡ്മിനിസ്‌ട്രേറ്ററായി മസ്‌കിന്റെ സുഹൃത്ത് ജാരെഡ് ഐസക്മാനെ നാമനിർദ്ദേശം ചെയ്യാൻ സമ്മർദം ചെലുത്തിയെന്നും ട്രംപ് ആരോപിച്ചു. ‘അമേരിക്കയിൽ മൂന്നാമതൊരു രാഷ്ട്രീയ പാർട്ടി തുടങ്ങുന്നത് പരിഹാസ്യമാണ്. മൂന്നാം കക്ഷി തുടങ്ങുന്നത് ആശയക്കുഴപ്പം വർദ്ധിപ്പിക്കുന്നു. അദ്ദേഹത്തിന് അത് നന്നായി ആസ്വദിക്കാം. […]