കൊച്ചി: അന്താരാഷ്‌ട്ര നിലവാരത്തില്‍ നിര്‍മിച്ച സംസ്ഥാനത്തെ ആദ്യത്തെ റോളര്‍ സ്‌കേറ്റിങ് റിങ് പെരുമ്പാവൂര്‍ പണിക്കരമ്പലത്ത്. മുന്‍ അന്താരാഷ്‌ട്ര സ്‌കേറ്ററായ കെ.എസ്. സിയാദ് ആണ് സ്വപ്‌ന പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. മറ്റു കായികവിനോദങ്ങളെ അപേക്ഷിച്ച് മിതമായ ചെലവുളള കായിക വിനോദമാണ് സ്‌കേറ്റിങ്. എന്നാല്‍ സ്‌കേറ്റിങ്ങിന് ഇതുവരെയും കേരളത്തില്‍ കാര്യമായ പ്രചാരം നേടാനായിട്ടില്ല. 2013 മുതല്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരമുളള സ്‌കേറ്റിങ്, ട്രാക്കുകളുടെ അഭാവം മൂലം പിന്നാക്കം പോകുകയാണ്. 280 മീറ്റര്‍ റോഡ് സര്‍ക്യൂട്ടിനാല്‍ ചുറ്റപ്പെട്ട, വനപ്രദേശത്തിന് നടുവില്‍ 200 പോളിയുറീന്‍ (പി യു) സിന്തറ്റിക്ക് ബാങ്ക് ട്രാക്ക് സ്ഥാപിച്ചത്.
രാജ്യാന്തര നിലവാരത്തില്‍ 200 മീറ്റര്‍ ബാങ്ക്ഡ് ട്രാക്കും 280 മീറ്റര്‍ റോഡ് സര്‍ക്യൂട്ടുുമാണുളളത്. 39 മീറ്റര്‍ വീതിയും 97 മീറ്റര്‍ നീളമുളള ട്രാക്കിന് 6.5 മീറ്റര്‍ വീതിയുളള ബാങ്ക്ഡ് ട്രാക്ക്, 280 മീറ്റര്‍ നീളവും 6 മീറ്റര്‍ വീതിയും ഉളള റോഡ് സര്‍ക്യൂട്ട്്, 100 മീറ്റര്‍ സ്പ്രിന്റ് ട്രാക്ക് എന്നീ സൗകര്യങ്ങളും ഉണ്ട്. ഒന്നരയേക്കറിലാണു ട്രാക്ക് നിര്‍മിച്ചിരിക്കുന്നത്. 2023ല്‍ പാലക്കാട് 150 മീറ്റര്‍ ബാങ്ക് ട്രാക്കും 200 മീറ്റര്‍ പരബോലിക് ട്രാക്കും നിര്‍മിച്ചിരുന്നു. കേരളത്തില്‍ മൂന്ന് സ്റ്റാന്‍ഡേര്‍ഡ് സ്‌കേറ്റിങ് ട്രാക്കുകള്‍ മാത്രമേയുളളൂ. അതില്‍ രണ്ടെണ്ണം പാലക്കാടാണ്.
2009ല്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തെ സിയാദ് പ്രതിധീകരിച്ചിരുന്നു. എട്ട് തവണ സംസ്ഥാന ചാമ്പ്യനായി. 2006, 2008 എന്നീ വര്‍ഷങ്ങളില്‍ ദേശീയ മെഡല്‍ ജേതാവാകുകയും ചെയ്ത കായികതാരമാണ് സിയാദ്.
സ്‌കേറ്റിങ് റിങ് ഒരുക്കുന്നതിനുളള തുക കണ്ടെത്തുന്നതിനായി സര്‍ക്കാരെ സമീപീച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ സിയാദ് തന്റെ വീട് പണയപ്പെടുത്തിയും സുഹൃത്തുക്കളില്‍ നിന്നും പരിശീലനത്തിന് എത്തുന്ന വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളില്‍ നിന്നും പണം കടം വാങ്ങിയുമാണ് ,2025 ജനുവരിയില്‍ ഒരു കോടിയിലധികം രൂപ ചെലവഴിച്ച് റിങ് പൂര്‍ത്തിയാക്കിയത്. ‘പണയപ്പെടുത്തിയ വീട് ഇതുവരെയും തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന്’-സിയാദ് പറഞ്ഞു. കൊച്ചിയില്‍ നിന്നുളള നിരവധി കുട്ടികള്‍ പരിശീലനത്തിനായി ദിനംപ്രതി ഇവിടെ എത്തുന്നുണ്ട്. ഗ്രാമീണ മേഖലയിലെ ആദ്യ സ്‌കേറ്റിങ് ട്രാക്കാണിത്. നിലവില്‍ ഇവിടെ 4 പരിശീലകരും 40 വിദഗ്ധ വിദ്യാര്‍ത്ഥികളും 30 തുടക്കക്കാരുമാണ് ഉളളത്. കൂടാതെ ഔട്ട് സൈഡ് സ്‌കേറ്റര്‍മാരും അവധി ദിനങ്ങളില്‍ പരിശീലനത്തിനായി എത്താറുണ്ട്.