ഏതന്‍സ്: രാജ്യത്തെ ഏറ്റവും വേഗതയേറിയ താരമായി സ്പ്രിന്റര്‍ അനിമേഷ് കുജൂര്‍. ഗ്രീസില്‍ നടക്കുന്ന ഡ്രോമിയ ഇന്റര്‍നാഷണല്‍ സ്പ്രിന്റ് ആന്‍ഡ് റിലേയ്‌സ് മീറ്റിങ്ങില്‍ 100 മീറ്ററില്‍ അനിമേഷ് ദേശീയ റിക്കാര്‍ഡ് സ്ഥാപിച്ചു. 10.18 സമയത്തില്‍ ഫിനിഷ് ചെയ്താണ് അനിമേഷ് വേഗതയേറിയ ദേശീയ താരമായത്. മാസങ്ങള്‍ക്ക് മുമ്പ് മാര്‍ച്ചില്‍ ഗുരിന്ദര്‍വീര്‍ സിങ് സ്ഥാപിച്ച (10.20 സെക്കന്‍ഡ്) റിക്കാര്‍ഡ് ആണ് മറികടന്നത്.
നിലവില്‍ 200 മീറ്റര്‍ ദേശീയ റിക്കാര്‍ഡിന് ഉടമ കൂടിയാണ് അനിമേഷ്. മാര്‍ച്ചില്‍ ബെംഗളൂരുവില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രി 2025ലാണ് ഗുരിന്ദര്‍വീര്‍ സിങ് നൂറ് മീറ്റര്‍ 10.20 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തത്.
ദേശീയ റിക്കാര്‍ഡ് പ്രകടനത്തോടെ ഗ്രീസില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്റര്‍ ഫൈനലിലെത്താന്‍ അനിമേഷിന് സാധിച്ചു. ഭാരതത്തില്‍ നിന്ന് മണികണ്ഠ ഹോബ്ലിദാര്‍, മൗമിത മൊണ്ടാല്‍ എന്നിവര്‍ 100 മീറ്റര്‍ റിലേയില്‍ പങ്കെടുക്കാനെത്തിയിട്ടുണ്ട്.