
തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദ് ചരിത്ര-സംസ്‌കാരിക-വാണിജ്യ ഖ്യാതികള്‍ സമന്വയിക്കപ്പെട്ട മെട്രോയാണ്. ഈ നഗരത്തെ അടുത്തറിയാന്‍ ആഭ്യന്തര-വിദേശ സഞ്ചാരികള്‍ ഇവിടേക്ക് ഒഴുകിയെത്തുന്നു. ഇവിടെ, പ്രകൃതി സൗന്ദര്യ ഇടങ്ങള്‍ മതിവരുവോളം കാണാനും ചരിത്രസ്ഥലങ്ങളിലെത്തി, നേടിയ അറിവുകള്‍ക്ക് അടിവരയിടാനും തനത് വിഭവങ്ങള്‍ ആസ്വദിക്കാനും ഷോപ്പിങ്ങ് സാധ്യമാക്കാനും വിനോദയാത്രികര്‍ ഇഷ്ടപ്പെടുന്നു. അതിനാല്‍ ഹൈദരാബാദ് സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയമേതെന്ന് അറിഞ്ഞുവയ്‌ക്കേണ്ടതുണ്ട്.