കൊച്ചി: കേരളബാങ്കിന്റെ ജപ്തി ഭീഷണി മൂലം എറണാകുളം കുറുമശേരിയിൽ 46 കാരൻ ജീവനൊടുക്കി. പഴൂർ വീട്ടിൽ മധു മോഹനനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 37 ലക്ഷത്തിന്റെ ലോൺ കുടിശികയാണ് മധുവിനുണ്ടായിരുന്നത്.
Also Read: സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർക്ക് നേരെ ആറംഗ സംഘത്തിന്റെ ആക്രമണം
ഇന്നലെ വീട്ടിൽ ബാങ്ക് ജപ്തി നോട്ടിസ് പതിപ്പിച്ചിരുന്നു. ഡ്രൈവിംഗ് ജോലി ചെയ്യുന്ന മധു മോഹനന് ഭാര്യയും രണ്ട് പെൺകുട്ടികളുമുണ്ട്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
The post കേരള ബാങ്കിന്‌റെ ജപ്തി ഭീഷണി; എറണാകുളത്ത് 46 കാരൻ ജീവനൊടുക്കി appeared first on Express Kerala.