മനാമ. ആരെയും വിസ്മയിപ്പിക്കുന്ന മഹാ തേജസും പണ്ഡിത്യത്തിന്റെ നിറകുടവുമായിരുന്നു നമ്മെ വിട്ടുപിരിഞ്ഞ പ്രഗത്ഭ പണ്ഡിതനും സമസ്ത മുശാവറ അംഗവും സൂഫി വാര്യനുമായ മാണിയൂർ ഉസ്താദെന്ന് കെഎംസിസി ബഹ്‌റൈൻ സംഘടിപ്പിച്ച അനുശോചന സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ആ മുഖത്തെ പുഞ്ചിരിയും ആ ചുണ്ടിലെ പ്രസന്നതയും കാരുണ്യം ചുരത്തുന്ന സാമിപ്യവും ആരെയും വിസ്മയിപ്പിക്കുന്നതാണെന്ന് അനുഭവങ്ങളുടെ വെളിച്ചത്തിൽ മനാമ കെഎംസിസി ഹാളിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിലെ പ്രസംഗികർ ചൂണ്ടികാട്ടി.
കെഎംസിസി ആക്ടിങ് പ്രസിഡന്റ് അസ്‌ലം വടകര അധ്യക്ഷനായിരുന്നു.കെഎംസിസി ഓഫീസിൽ വെച്ചു നടന്ന മയ്യിത്ത് നമസ്കാരത്തിനും പ്രാർത്ഥനാ സദസ്സിനും അബ്ദുറസാക്ക് നദ്‌വി നേതൃത്വം നൽകി.
കുട്ടൂസ മുണ്ടേരി, കെ പി മുസ്തഫ, അഷ്‌റഫ് കക്കണ്ടി എന്നിവർ പ്രസംഗിച്ചു.വേൾഡ് കെഎംസിസി സെക്രട്ടറി അസ്സൈനാർ കളതിങ്കൽ സംസ്ഥാന ഭാരവാഹികളായ എ പി ഫൈസൽ, സഹീർ കാട്ടാമ്പള്ളി, ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടിതാഴ, അഷ്‌റഫ് കാട്ടിൽപ്പീടിക എന്നിവർ സന്നിഹിതരായിരുന്നു.