Wednesday, July 9, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home LIFE STYLE

‘സേ നോ ടു ഡ്രഗ്സ്, നാടിനെ നശിപ്പിക്കുന്ന വിപത്തിനെ ഒഴിവാക്കാം’ ; ലഹരി വിരുദ്ധ ദിനം പ്രസംഗം തയ്യാറാക്കാം

by Times Now Vartha
June 25, 2025
in LIFE STYLE
‘സേ-നോ-ടു-ഡ്രഗ്സ്,-നാടിനെ-നശിപ്പിക്കുന്ന-വിപത്തിനെ-ഒഴിവാക്കാം’-;-ലഹരി-വിരുദ്ധ-ദിനം-പ്രസംഗം-തയ്യാറാക്കാം

‘സേ നോ ടു ഡ്രഗ്സ്, നാടിനെ നശിപ്പിക്കുന്ന വിപത്തിനെ ഒഴിവാക്കാം’ ; ലഹരി വിരുദ്ധ ദിനം പ്രസംഗം തയ്യാറാക്കാം

international day against drug abuse and illicit trafficking 2025: history, significance, essay & speech guide in malayalam

ലോകമെമ്പാടുമുള്ള ആളുകളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന വലിയ വിപത്തുകളിൽ ഒന്നാണ് ലഹരി ഉപയോഗം. ലഹരിക്കെതിരായ ദുരുപയോഗത്തിനെതിരെ അവബോധം വളർത്തുന്നതിനും നടപടിയെടുക്കാൻ ആളുകളെ സജ്ജമാക്കുന്നതിനുമായി ജൂൺ 26 അന്താരാഷ്ട്ര മയക്കുമരുന്ന് ദുരുപയോഗത്തിനും നിയമവിരുദ്ധ കടത്തിനും എതിരായ ദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കുന്നു.

ലഹരി വിരുദ്ധ ദിന ആഘോഷങ്ങളുടെ ഭാഗമായി സ്‌കൂളുകളിലും കോളേജുകളിലും പ്രസംഗ മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. അത്തരം ഒരു മത്സരത്തിൽ പങ്കെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഈ ആശയങ്ങൾ കൂടി ഉൾപ്പെടുത്തിക്കോളൂ.

ലഹരി വിരുദ്ധ ദിന പ്രസംഗം

പ്രിയപ്പെട്ടവരേ,

ഇന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം. സമൂഹത്തെ നശിപ്പിക്കുന്ന, ജീവിതങ്ങൾ ഇല്ലാതെയാക്കുന്ന ഒരു സാമൂഹിക വിപത്താണ് ലഹരി ഉപയോഗം. കുട്ടികളായാലും പ്രായമായവരായാലും യുവാക്കളായാലും ലഹരി ഉപയോഗങ്ങളുടെ ഫലങ്ങളിൽ നിന്ന് ആരും മുക്തരാകുന്നില്ല. ഇന്ത്യ മാത്രമല്ല, ലോകം മുഴുവൻ മയക്കുമരുന്ന് ആസക്തിയുടെ ദൂഷ്യഫലങ്ങൾ അനുഭവിക്കുകയാണ്. യുവതലമുറ അതിന്റെ ഇരകളായി മാറുകയും അവരുടെ ഭാവി നശിപ്പിക്കുകയും ചെയ്യുന്നു.

ലഹരിയുടെ ദുരുപയോഗത്തിനും മലഹരി കടത്തിനും എതിരായ പോരാട്ടത്തിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ, ഐക്യരാഷ്ട്രസഭയുടെ പൊതുസഭ 1987 ഡിസംബർ 7 ന് എല്ലാ വർഷവും ജൂൺ 26 ന് ദേശീയ ലഹരി വിരുദ്ധ ദിനം ആചരിക്കാൻ തീരുമാനിച്ചു.

ഐക്യരാഷ്ട്രസഭ 1987 ഡിസംബറിൽ ആണ് ഈ ദിനം അംഗീകരിച്ചത്. ചൈനയിലെ കറുപ്പ് വ്യാപാരത്തെ ചെറുക്കാൻ നടത്തിയ ശ്രമങ്ങളെയും ഇത് അനുസ്മരിക്കുന്നു. ചൈനയിലെ ഒന്നാം കറുപ്പ് യുദ്ധത്തിന് മുൻപ്, അവിടെ വ്യാപകമായിരുന്ന കറുപ്പ് വ്യാപാരത്തെ ചെറുക്കാൻ ലിൻ സെക്സു ധീരമായ ശ്രമങ്ങൾ നടത്തിയിരുന്നു. ഇതിന്റെ ഓർമ്മപ്പെടുത്തലായാണ് ലോക ലഹരിവിരുദ്ധ ദിനം ആചരിക്കുന്നത്. ശാരീരിക, മാനസിക, സാമൂഹിക പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള മയക്കുമരുന്ന് ദുരുപയോഗത്തിന്റെ വിനാശകരമായ അനന്തരഫലങ്ങളെക്കുറിച്ച് അവബോധം വളർത്തുക എന്നതാണ് ഈ ദിവസത്തെ ലക്ഷ്യം.

എല്ലാ പ്രായത്തിലുമുള്ള ആളുകളെ ലഹരിയിൽ നിന്നും മോചിപ്പിക്കുവാൻ ലക്ഷ്യം വച്ചുകൊണ്ടുള്ള വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തുകൊണ്ടാണ് ലോകം മുഴുവൻ ഈ ദിവസം ആചരിക്കുന്നത്. ലോകമെമ്പാടും ഈ ദിവസം ലഹരി ദുരുപയോഗത്തിനെതിരെ ബോധവൽക്കരണ കാമ്പെയ്‌നുകൾ നടത്തുന്നു.

ഇതിലൂടെ ലഹരി ദുരുപയോഗം മൂലമുണ്ടാകുന്ന ദോഷങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നു. ലഹരി ദുരുപയോഗവും നിയമവിരുദ്ധ മയക്കുമരുന്ന് കടത്തും തടയുന്നതിന് ഇന്ത്യയിലും കർശനമായ നിയമങ്ങളുണ്ട്. എന്നിരുന്നാലും, ആളുകൾ അവബോധം പുലർത്തേണ്ടത് അത്യാവശ്യമാണ്. പരസ്പര സഹകരണമില്ലാതെ ഇത് ഒരിക്കലും സാധ്യമല്ല. ഇതിനായി, അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ, ലഹരി ദുരുപയോഗത്തിലും നിയമവിരുദ്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന ആളുകളെ സത്യത്തിന്റെ പാതയിലേക്ക് കൊണ്ടുവരാൻ നമ്മൾ ഓരോരുത്തരും മുൻകൈയെടുക്കണം.

അതിനായി കൈ കോർത്ത് നമുക്കും പ്രവർത്തിക്കാം. ലഹരിയോട് നോ പറയാം. സേ നോ ടു ഡ്രഗ്സ്.

ജയ് ഹിന്ദ്

ShareSendTweet

Related Posts

രാജ്യത്തെ-ഏറ്റവും-പ്രായം-കുറഞ്ഞ-ഐഎഎസ്,-21-ാം-വയസ്സിൽ-ആദ്യ-ശ്രമത്തിൽ-തന്നെ-യുപിഎസ്‌സി-പാസായി;-ഓട്ടോറിക്ഷ-ഡ്രൈവറുടെ-മകൻ-നേടിയ-വിജയം
LIFE STYLE

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐഎഎസ്, 21-ാം വയസ്സിൽ ആദ്യ ശ്രമത്തിൽ തന്നെ യുപിഎസ്‌സി പാസായി; ഓട്ടോറിക്ഷ ഡ്രൈവറുടെ മകൻ നേടിയ വിജയം

July 8, 2025
2025-ജൂലൈ-8:-ഇന്നത്തെ-രാശിഫലം-അറിയാം
LIFE STYLE

2025 ജൂലൈ 8: ഇന്നത്തെ രാശിഫലം അറിയാം

July 8, 2025
ലോക-ചോക്ലേറ്റ്-ദിനം-ആഘോഷിക്കുന്നത്-എന്തിന്?-അറിയാം-മധുരിക്കുന്ന-ഈ-ചരിത്രം!
LIFE STYLE

ലോക ചോക്ലേറ്റ് ദിനം ആഘോഷിക്കുന്നത് എന്തിന്? അറിയാം മധുരിക്കുന്ന ഈ ചരിത്രം!

July 6, 2025
നിപ-പകരുന്നതെങ്ങനെ,-വൈറസ്-ബാധയുടെ-ലക്ഷണങ്ങള്‍-എന്തെല്ലാം-?-;-രോഗത്തെ-പ്രതിരോധിക്കാന്‍-അറിയേണ്ട-7-കാര്യങ്ങള്‍
LIFE STYLE

നിപ പകരുന്നതെങ്ങനെ, വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ എന്തെല്ലാം ? ; രോഗത്തെ പ്രതിരോധിക്കാന്‍ അറിയേണ്ട 7 കാര്യങ്ങള്‍

July 4, 2025
കുളിമുറി-മുതൽ-അടുക്കള-വരെ,-‘പാറ്റകൾ’-ഭീകരത-സൃഷ്ടിക്കുന്നുണ്ടോ?-ഈ-5-വീട്ടുവൈദ്യങ്ങൾ-പരീക്ഷിച്ചുനോക്കൂ.,-അവ-അപ്രത്യക്ഷമാവും
LIFE STYLE

കുളിമുറി മുതൽ അടുക്കള വരെ, ‘പാറ്റകൾ’ ഭീകരത സൃഷ്ടിക്കുന്നുണ്ടോ? ഈ 5 വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചുനോക്കൂ.., അവ അപ്രത്യക്ഷമാവും

July 4, 2025
2025-ജൂലൈ-4:-ഇന്നത്തെ-രാശിഫലം-അറിയാം
LIFE STYLE

2025 ജൂലൈ 4: ഇന്നത്തെ രാശിഫലം അറിയാം

July 4, 2025
Next Post
ഹൈദരാബാദ്-സന്ദര്‍ശിക്കാന്‍-ഏതാണ്-ഏറ്റവും-മികച്ച-സമയം-?-;-അറിഞ്ഞുവയ്ക്കാം-മികച്ച-കാലാവസ്ഥാവേള​

ഹൈദരാബാദ് സന്ദര്‍ശിക്കാന്‍ ഏതാണ് ഏറ്റവും മികച്ച സമയം ? ; അറിഞ്ഞുവയ്ക്കാം മികച്ച കാലാവസ്ഥാവേള​

കനത്ത-മഴ;-വയനാട്-ടൂറിസ്റ്റ്-കേന്ദ്രങ്ങൾ-താൽക്കാലികമായി-അടച്ചു

കനത്ത മഴ; വയനാട് ടൂറിസ്റ്റ് കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു

ഗാന്ധിജിയെ മാറ്റി നിർത്തി ഇന്ത്യ ചരിത്രം അപനിർമ്മിക്കാൻ ശ്രമിക്കുന്നത് ഇന്ത്യൻ ദേശീയതയോടുള്ള വെല്ലുവിളി; പി ഹരീന്ദ്രനാഥ്

ഗാന്ധിജിയെ മാറ്റി നിർത്തി ഇന്ത്യ ചരിത്രം അപനിർമ്മിക്കാൻ ശ്രമിക്കുന്നത് ഇന്ത്യൻ ദേശീയതയോടുള്ള വെല്ലുവിളി; പി ഹരീന്ദ്രനാഥ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലീഗിലും കാര്യങ്ങൾ വെടിപ്പല്ല !
  • കേരള ബാങ്കിന്‌റെ ജപ്തി ഭീഷണി; എറണാകുളത്ത് 46 കാരൻ ജീവനൊടുക്കി
  • സാമൂഹിക നീതിക്കായ് എന്നും നില കൊണ്ട പ്രസ്ഥാനം മുസ്ലിം ലീഗ്; സി പി സൈതലവി
  • നിമിഷ പ്രിയയുടെ വധശിക്ഷ: എട്ടര കോടി രൂപവരെ കൊടുക്കാൻ തയ്യാറായി, മുഖ്യമന്ത്രിയുടെ ഓഫീസുമായും വിദേശകാര്യ മന്ത്രാലയവുമായും വീണ്ടും ബന്ധപ്പെടും: കെ ബാബു
  • തുര്‍ക്കിയിലെ തിരക്കേറിയെ റോഡിൽ വച്ച് സാരിയുടുത്ത് റഷ്യൻ യുവതി; പിന്നാലെ എത്തി സുരക്ഷാ ജീവനക്കാരൻ, വിവാദം

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.