
അതീവ രുചികരമായ വിഭവമാണ് മാമ്പഴ പുളിശ്ശേരി. പഴുത്ത മാങ്ങയുടെ മധുരം ചേര്‍ന്ന കറി. എക്കാലവും കറികളില്‍ വേറിട്ട സ്ഥാനം ഇതിന് കല്‍പ്പിക്കപ്പെട്ടിട്ടുമുണ്ട്. എളുപ്പത്തിലും വേഗത്തിലും ഗംഭീരമായി തയ്യാറാക്കാനാകുമെന്നതാണ് മറ്റൊരു സവിശേഷത. മാങ്ങാക്കാലത്ത് നിര്‍ബന്ധമായും പരീക്ഷിക്കണം ഈ രുചിക്കൂട്ട്.