തൃശൂർ: ഗ്യാസ് ലീക്കായി തീ പിടിച്ച് ദമ്പതികൾക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ ഗൃഹനാഥനും ദാരുണാന്ത്യം. ജൂലൈ എട്ടിന് ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. വീടിനുള്ളിലെ അടുക്കളയിലെ ഗ്യാസ് സ്റ്റൗവിൽ നിന്നാണ് ചോർച്ച സംഭവിച്ചിരിക്കുന്നതെന്നാണ് നിഗമനം. ഗ്യാസ് സിലിണ്ടർ അടുക്കളയ്ക്ക് പുറത്താണ് സ്ഥാപിച്ചിരുന്നത്. വലിയ ശബ്ദംകേട്ട് ഓടിക്കൂടിയ സമീപവാസികളാണ് വീടിനുള്ളിൽ നിന്നും ദമ്പതികളെ പുറത്തെത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റിരുന്ന ഭാര്യ ജയശ്രീ (62) ജൂലൈ എട്ടിന് മരണപ്പെട്ടിരുന്നു. വെള്ളാങ്കല്ലൂർ എരുമത്തടം ഫ്രണ്ട്‌സ് ലൈനിൽ തൃക്കോവിൽ രവീന്ദ്രനാണ് (70) ഇന്നലെ മരിച്ചത്. എല്ലാ മുറികളിലേക്കും തീ പടർന്ന് വീട്ടുപകരണങ്ങളും ഇലക്ട്രിക് ഉപകരണങ്ങളും മറ്റും കത്തിനശിച്ചിരുന്നു.
The post ഗ്യാസ് ലീക്കായി തീ പടർന്നു; ഗുരുതരമായി പൊള്ളലേറ്റ ഗൃഹനാഥനും ദാരുണാന്ത്യം appeared first on Express Kerala.